Newsperseconds.com

‘ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്ത്’; പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മന്‍

Chandi

രാഷ്ട്രീയ ജീവിതത്തിലെ പ്രശ്‌നങ്ങളെ മറന്ന് ഉമ്മന്‍ചാണ്ടിയുമായി ഏറെ ബന്ധം കാത്തു സൂക്ഷിച്ച വ്യക്തിയാണ് പിണറായി വിജയനെന്ന് ചാണ്ടി ഉമ്മന്‍. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും. ഉമ്മന്‍ ചാണ്ടി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പിണറായി വിജയന്‍ പ്രത്യേക ഇടപെടല്‍ നടത്തിയിരുന്നു. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മുഖ്യമന്ത്രി കാണിച്ച പ്രത്യേക താത്പര്യമടക്കം എടുത്തുപറഞ്ഞാണ് ചാണ്ടി ഉമ്മന്‍ പുകഴ്ത്തിയത്.

അതേസമയം, ഉമ്മന്‍ ചാണ്ടി നാടിന്റെ വലിയ സമ്പത്താണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോള്‍ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ കല്ലേറ് കൊണ്ടപ്പോള്‍ ആലപ്പുഴയിലുള്ള തങ്ങള്‍ക്ക് സുരക്ഷ നല്‍കി. ഉമ്മന്‍ചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടികള്‍ തമ്മില്‍ വേര്‍തിരിവില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Share this Article

Leave a Comment