Newsperseconds.com

രക്ഷാപ്രവര്‍ത്തനം ആറാംനാള്‍; അര്‍ജുന്‍ ലോറിക്കുള്ളില്‍ അതിജീവിക്കുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കേരളം; ഇന്ന് സൈന്യമെത്തും

Angola

കര്‍ണാടക: ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമായിരിക്കും എത്തുക. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
റഡാറില്‍ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാഗത്ത് മണ്ണുകള്‍ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക. അതേസമയം പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ സിഗ്‌നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അതേ സമയം, അര്‍ജുന്‍ ലോറിക്കുള്ളില്‍ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. അര്‍ജുന്റെ തിരിച്ചുവരവിനായി ഒരു സംസ്ഥാനം ഒന്നടങ്കം പ്രാര്‍ത്ഥിക്കുകയാണ്. മണ്ണിനടിയില്‍ ഒരു മരത്തടിയെങ്കിലും ലഭിച്ചാല്‍ പ്രതീക്ഷയാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഷിരൂരിലെത്തി. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പ്രതികരിച്ചു.

Share this Article

Leave a Comment