Newsperseconds.com

മഴക്കെടുതി; കേരളത്തിനുണ്ടായ നഷ്ടം നികത്താന്‍ 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണം; കെ രാധാകൃഷ്ണന്‍

K Radkrishnan

മഴക്കെടുതിയില്‍ കേരളത്തിനുണ്ടായ നഷ്ടം നികത്താന്‍ 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ മഴ കാരണം കേരളത്തില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 25 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പലയിടത്തും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്.

മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും, എന്‍ഡിആര്‍എഫിന്റെ അധികസേന കേരളത്തില്‍ വിന്യസിക്കണമെന്നും എം പി ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share this Article

Leave a Comment