Newsperseconds.com

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വനമിത്ര അവാര്‍ഡ്; വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു

Capture

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അതാത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാര്‍ഷിക ജൈവ വൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വിവിധ വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിച്ച പരിപാലിക്കുന്നതും, കാവുകള്‍, കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയ കോഴിക്കോട് ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ആഗസ്റ്റ് 31 വൈകീട്ട് അഞ്ചിനകം അവാര്‍ഡിനുള്ള തങ്ങളുടെ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പി.ഒ), മാത്തോട്ടം മുമ്പാകെ ലഭിക്കണം. ഫോണ്‍: 0495-2416900.

Share this Article

Leave a Comment