Newsperseconds.com

കണ്ണീര്‍ക്കടലായി വയനാട്; മരണസംഖ്യ 93 ആയി; മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; അതീവ ഗുരുതര സാഹചര്യം

Latest

വയനാട്ടിലെ അപ്രതീക്ഷിത ദുരന്തത്തില്‍ മരണം 93 ആയി. ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തെത് ഉറങ്ങിക്കിടക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവനാണ്. ഇരച്ചെത്തിയ വെള്ളത്തിലും ചെളിയിലുമായി നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും. പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ നിസ്സഹയരായി നോക്കിനില്‍ക്കുന്ന പ്രതീക്ഷകളും സ്വപ്‌നങ്ങളും നഷ്ടപ്പെട്ട നിരവധി കുടുംബമാണ് ദുരന്തമുഖത്ത് ആര്‍ത്തു കരയുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എന്നാല്‍, വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ അധികൃതര്‍ അടിയന്തരമായി ഒഴിപ്പിച്ച് തുടങ്ങി. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതിനാല്‍ അനാവശ്യമായി ആളുകള്‍ ദുരന്തസ്ഥലത്തേയ്ക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കൈ പ്രദേശം ഒന്നാകെ താറുമാറായി. നിരവധി ആളുകള്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിന്റെ 200 അംഗങ്ങള്‍ ദുരന്തമുഖത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ കരസേന വയനാട്ടിലേക്ക് എത്തും.

Share this Article

Leave a Comment