വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനം ഫലപ്രദമാണെന്ന്വയനാട് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ഇനിയും 218 പേരെ കണ്ടെത്താനുണ്ട്. ചാലിയാര്‍ തീരത്ത് 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തും. തമിഴ്നാട്ടില്‍ നിന്നുളള കഡാവര്‍ നായക്കള്‍ എത്തിയിട്ടുണ്ട്. ഇനി 16 കഡാവര്‍ നായകളാണ് ആവശ്യം. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായവര്‍ക്കായി അഞ്ചാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും.