Newsperseconds.com

‘പഠിക്കാതെ ജയിക്കുമെന്ന് കരുതേണ്ട’; ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ആള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

Adf

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ആള്‍ പാസ് ഇല്ല. ഹൈസ്‌കൂള്‍ തലം മുതല്‍ എഴുത്ത് പരീക്ഷയില്‍ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ 9-ാം ക്ലാസ്സിലും മിനിമം മാര്‍ക്ക് കൊണ്ട് വരും. മൂന്ന് അധ്യയന വര്‍ഷം കൊണ്ട് ഹൈസ്‌കൂള്‍ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്ട് മിനിമം നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഹൈസ്‌കൂള്‍ തലം മുതല്‍ എഴുത്ത് പരീക്ഷയില്‍ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്.

എല്ലാ കുട്ടികളേയും ജയിപ്പിച്ചു വിടുന്നുവെന്നും എല്ലാവര്‍ക്കും എപ്ലസ് വാരിക്കോരി നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മാറ്റം. കോണ്‍ക്ലേവിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വര്‍ഷം എട്ടാം ക്ലാസില്‍ ഓള്‍പാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.
ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാര്‍ക്ക് വേണം. പഠിക്കാതെ പാസാകാന്‍ പറ്റില്ലെന്ന രീതിയാണ് നിലവില്‍ വരാന്‍ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ കുട്ടികള്‍ പിന്നോട്ട് വലിയുന്നതിനുള്ള പ്രധാന കാരണം ഉദാരമായ മൂല്യനിര്‍ണയം കൊണ്ടാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Share this Article

Leave a Comment