Newsperseconds.com

‘ജലബോംബ് ഭീതിയില്‍ കേരളം’; മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; പ്രശ്‌നപരിഹാരത്തില്‍ കേന്ദ്രത്തിന് നിര്‍ണായക സ്വാധീനം ചൊലുത്താനാകും; ഡോ.രാജീവ്‌മേനോന്‍

Rajeeevmenon

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഡാം പൊട്ടുമോ എന്ന ആശങ്ക ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടും കേരളവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രം ഇടപെട്ട് പരിഹരിക്കണം. പ്രശ്‌നപരിഹാരത്തില്‍ കേന്ദ്രത്തിന് നിര്‍ണായക സ്വാധീനം ചൊലുത്താനാകും. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തു ചര്‍ച്ചനടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിര്‍മ്മിക്കാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ സ്വീകരിക്കണമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളൊരു ദുരന്തമാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കേരളത്തെ വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍. ഇത് തന്നെയാണ് കേരളത്തിന് ആശങ്കയുണ്ടാക്കുന്നതും. ഓരോ തവണ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുമ്പോഴും അണപൊട്ടുന്നത് കേരളത്തിന്റെ ആശങ്കയാണെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി. ലോകത്തെ അപകടാവസ്ഥയിലുള്ള ആറ് വലിയ ഡാമുകളിലൊന്നായി മുല്ലപ്പെരിയാറിനെ വിശേഷിപ്പിക്കുന്നു. അമ്പത് വര്‍ഷം മാത്രം ആയുസ്സ് പറഞ്ഞിരിക്കുന്ന അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതും ചര്‍ച്ചകളില്‍ നിറയുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുതായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല യു.എന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. മുന്‍ പഠനങ്ങളെയും അനുബന്ധ റഫറന്‍സുകളും ആധാരമാക്കിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകുന്നത്. നിര്‍മ്മാണ ഘട്ടത്തില്‍ അമ്പത് വര്‍ഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ലൈഫ്സ്പാന്‍ എന്നാണ് ഉദ്ദേശിച്ചതെങ്കിലും മുല്ലപ്പെരിയാര്‍ ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ട്. അണക്കെട്ടിന് ഘടനപരമായ പ്രശ്നമുണ്ടെന്നും അതുകൊണ്ട് തന്നെ അണക്കെട്ട് തകര്‍ന്നേക്കാമെന്ന് ഭീഷണി നിലവിലുണ്ട്. ഇത്തരത്തിലൊരു ഭീഷണി നിലനില്‍ക്കവേ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment