വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കൈയ്യാങ്കളി. കെഎസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്തിനെ തുടർന്ന് കോളേജ് അടപ്പിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയില്‍ എത്തിയത്. പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായി കെഎസ്യു നേതാക്കള്‍ ആരോപിച്ചു. അതേസമയം. കെഎസ് യു പ്രവർത്തകർ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ഡോക്ടർ A P ഷെരീഫ് പറഞ്ഞു. സംഭവത്തെ തുടർന്ന്. KSU പ്രവർത്തകർ ഇപ്പോഴും കോളജ് ഉപരോധിക്കുകയാണ്.
മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യുന്റെ പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ച കെഎസ് യു പ്രവർത്തകരെ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.