Newsperseconds.com

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Ahamamdkutty

മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു. താനൂരിലെ വസതിയിലായിരുന്നു അന്ത്യം. 2004 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.താനൂര്‍ പഞ്ചായത്ത് പ്രസിഡന്‍്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് താനൂരില്‍ നിന്ന് ഒരു പ്രാവശ്യവും (1992) തിരൂരങ്ങാടിയില്‍ നിന്ന് രണ്ട് പ്രാവശ്യവും (19962001) വിജയിച്ചിട്ടുണ്ട്.

1953 ല്‍ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയര്‍ന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

കുറച്ചു മുമ്പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പ്രാദേശികമായി ഉയര്‍ന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേര്‍ത്തുനിര്‍ത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്.

Share this Article

Leave a Comment