Newsperseconds.com

വയനാട്ടില്‍ ജനകീയ തിരച്ചില്‍ ഇന്നും തുടരും; രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പ് നടത്തും

Capture

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെടുത്ത സൂചിപ്പാറ പരപ്പന്‍പാറ മേഖലകളില്‍ ആയിരിക്കും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചില്‍ നടത്തുക. ഇന്നലെ ജനകീയ തിരച്ചിലില്‍ കുറേയേറെ സാധനസാമഗ്രികള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അതേസമയം രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന സൂചന. ചാലിയാറില്‍ ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെ തിരച്ചില്‍ നടക്കുക.

Share this Article

Leave a Comment