Newsperseconds.com

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളി കേരള ബാങ്ക്

Untitled 1

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരിച്ചവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളി. ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനം. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

ജൂലായ് 30-ന് ഉണ്ടായ ദുരന്തത്തില്‍ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.

അതേ സമയം, വയനാടിന് കൈത്താങ്ങുമായി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഫൗണ്ടേഷനും രംഗത്തെത്തിയിരുന്നു. ദുരന്തബാധിതര്‍ക്ക് പിന്തുണ നല്‍കാനുള്ള സമഗ്ര പദ്ധതി ഫൗണ്ടേഷന്‍ തയ്യാറാക്കി. അതിജീവിതരുടെ മനഃശ്ശാക്തീകരണം, പുനരധിവാസം, വൈദ്യ സഹായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി.

Share this Article

Leave a Comment