ഉത്തരേന്ത്യയില്‍ മഴക്കെടുതി ശക്തമായി തുടരുന്നു. കനത്ത മഴ നഗരത്തില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. വിവിധ സംസ്ഥാനങ്ങളിലായി 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥാനിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് 5 മുതല്‍ 6 അടി വരെ ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് മാത്രം 16 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്. 4 സംസ്ഥാനങ്ങള്‍ക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
പഞ്ചാബില്‍ മഴവെള്ളപാച്ചിലില്‍ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു. ഹരിയാനയിലും കനത്ത മഴയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ അമര്‍നാഥ് തീര്‍ത്ഥയാത്ര താല്കാലികമായി നിര്‍ത്തി.