Newsperseconds.com

‘ബംഗാളികളെന്ന പേരില്‍ ബംഗ്ലാദേശികള്‍ കേരളത്തില്‍ വിലസുന്നു’; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ പ്രത്യേക ഏജന്‍സികളെന്ന് സൂചന; അതിഥി തൊഴിലാളികളുടെ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Bangalis

ബംഗാളികളെന്ന പേരില്‍ കേരളത്തില്‍ കടന്നുകൂടിയിട്ടുള്ള ബംഗ്ലാദേശികളെ കണ്ടെത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. യാതൊരു വിധ രേഖകളുമില്ലാതെയാണ് കേരളത്തിലേക്ക് ബംഗ്ലാദേശികളെത്തുന്നത്. ബംഗ്ലാദേശില്‍ ക്രിമിനല്‍ കേസുകളിലും തീവ്രവാദ കേസുകളിലും ഉള്‍പ്പെട്ടവരാണ് കേരളത്തിലേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ഇവര്‍ കേരളത്തിലെത്തുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാനും കേരളത്തിലെത്തിക്കാനും പ്രത്യേക ഏജന്‍സികളുണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൈവശം മറ്റു രേഖകളൊന്നുമില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കി ബംഗ്ലാദേശികള്‍ കേരളത്തില്‍ വിലസുകയാണെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.

ബംഗാളികളെന്ന പേരിലാണ് ഇവര്‍ കേരളത്തില്‍ കെട്ടിട നിര്‍മാണ മേഖലയിലും ഹോട്ടലുകളിലും തുടങ്ങി എല്ലായിടത്തും അറിയപ്പെടുന്നത്. കെട്ടിടനിര്‍മ്മാണം, ഹോട്ടലുകള്‍, പാറമട, ഇഷ്ടികനിര്‍മ്മാണം, പ്ലൈവുഡ് ഫാക്ടറി, വാണിജ്യസമുച്ചയങ്ങള്‍, തട്ടുകടകള്‍, മുടിവെട്ട് തുടങ്ങി എല്ലാ മേഖലകളിലും അന്യസംസ്ഥാനക്കാരുണ്ട്. മിക്കവരുടെയും യഥാര്‍ത്ഥ പേരും വിലാസവും തൊഴിലുടമയ്ക്ക് പോലുമറിയില്ല. പല സ്ഥലങ്ങളിലും ഈ വിഭാഗക്കാര്‍ അക്രമണം അഴിച്ചുവിടുകയാണ്. വീട്ടില്‍ പണിക്ക് വരുന്ന തൊഴിലാളികളടക്കം ധൈര്യപ്പൂര്‍വ്വം അക്രമണവും മോഷണവും നടത്തുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും കൂടിവരികയാണ്. ബംഗ്ലാദേശിലെ ഭരണവിരുദ്ധ അക്രമണങ്ങളുടെ പശ്ചാത്തലത്തിലും നിരവധി പേര്‍ കേരളത്തിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതിനെ ഗൗരവപരമായി കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.

വ്യാജരേഖകള്‍ ഉണ്ടാക്കുന്ന ഏജന്‍സികളെ കുറിച്ച് പോലീസ് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് ബംഗ്ലാദേശികളെ കടത്താനായി ഇരു സംസ്ഥാനങ്ങളിലും പ്രത്യേക ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഏജന്റുമാര്‍ക്ക് പണം നല്‍കിയാണ് ബംഗ്ലാദേശികള്‍ ഇവിടെയെത്തുന്നത്.
ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ജോലിക്കെത്തുന്നവരെക്കുറിച്ച് ഉടമകള്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്നുണ്ടെങ്കിലും ഇതുപാലിക്കാതെയാണ് ഇത്തരക്കാരെ നിര്‍ത്തുന്നത്. കേരളത്തില്‍ നടക്കുന്ന പല ക്രിമിനല്‍ കേസുകളിലും ഇവര്‍ക്കു പങ്കുള്ളതായും സംശയമുണ്ട്. എന്നാല്‍ ബംഗ്ലാദേശികളെ ബംഗാളികളെന്നാണ് മിക്കവരും തെറ്റിദ്ധരിക്കുന്നത്. ബംഗാളികളാണെന്ന വ്യജേനയാണ് ഇവര്‍ സംസ്ഥാനത്ത് വിലസുന്നതും. ഇതിനെതിരെ പോലീസ് അടിയന്തര നടപടിയെടുക്കണമെന്നും രേഖകള്‍ പരിശോധിക്കണമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

കേരളത്തില്‍ പണിയെടുക്കുന്ന ലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ കൊടുംക്രിമിനലുകള്‍ നാട്ടിലെ സൈ്വര്യജീവിതത്തിന് ഇപ്പോള്‍ ഭീഷണിയായി മാറിയിട്ടുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേനയെത്തുന്നു. ബംഗാളികളെന്ന പേരില്‍ വ്യാജ ആധാര്‍, പാന്‍കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ സംഘടിപ്പിച്ചാണ് ബംഗ്ലാദേശികള്‍ ഇവിടെയെത്തുന്നത്. തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസിലോ തദ്ദേശസ്ഥാപനത്തിലോ രജിസ്റ്റര്‍ചെയ്യണമെന്ന നിര്‍ദ്ദേശം കരാറുകാര്‍ വകവയ്ക്കാറില്ല. പൊലീസ് സ്റ്റേഷനുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും നടപ്പായില്ല. തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് വിലസുകയാണെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.

 

 

 

Share this Article

Leave a Comment