Newsperseconds.com

ആശുപത്രി ജീവനക്കാരുടെ അലംഭാവം; കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴുവയസ്സുകാരന്റെ തുടയില്‍ സിറിഞ്ച് സൂചി തുളച്ചുകയറി; 14 വര്‍ഷം തുടര്‍ച്ചയായി എച്ച്‌ഐവി ടെസ്റ്റ് നടത്തേണ്ട ദുരവസ്ഥയില്‍ കുടുംബം

Syrngu

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഏഴുവയസ്സുകാരന്റെ തുടയില്‍ സിറിഞ്ച് സൂചി തുളച്ചുകയറി. ആശുപത്രി ജീവനക്കാരുടെ ഗുരുതര പിഴവുമൂലം 14 വര്‍ഷം തുടര്‍ച്ചയായി എച്ച്‌ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ട ദുരവസ്ഥയിലാണ് കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടി. ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയില്‍ ജീവനക്കാര്‍ അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ. വീഴ്ചയില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.

കടുത്ത പനിയെ തുടര്‍ന്നാണ് കായംകുളം ചിറക്കടവ് സ്വദേശിയായ ഏഴ് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീര താപനില നിയന്ത്രിക്കാന്‍ സര്‍പ്പോസിറ്റര്‍ നല്‍കണമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. മാതാപിതാക്കള്‍ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയില്‍ തുളച്ചുകയറിയത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Share this Article

Leave a Comment