രാജ്യത്തിനായി ജീവന് സമര്‍പ്പിച്ച ധീരദേശാഭിമാനികളുടെ വീരസ്മരണകളില്‍ എല്ലാ ഭാരതീയര്‍ക്കും 78-ാമത് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്. ഇന്ന് നമ്മള് അനുഭവിക്കുന്ന സ്വാതന്ത്ര്യം ദശലക്ഷകണക്കിന് പോരാളികളുടെ ജീവത്യാഗമാണെന്നും ധീരദേശാഭിമാനികളെ ഈ ദിനത്തില്‍ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ പടുത്തുയര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്യം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.
200 വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ച് 1947 ആഗസ്റ്റ് 15നാണ് ഇന്ത്യ സ്വതന്ത്രമായത്. നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ചോരയും വിയര്‍പ്പും ഒഴുക്കിയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്നത്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികള്‍ ഓരോ ഇന്ത്യക്കാരനിലും അഭിമാനം വളര്‍ത്തുന്നു. അഹിംസ, സത്യാഗ്രഹം, സമാധാനപരമായ പ്രതിഷേധം എന്നീ നൂതനാശയങ്ങള്‍ അടങ്ങിയതായിരുന്നു ഗാന്ധിജിയുടെ സമര രീതി. ഈ അടിസ്ഥാന തത്വങ്ങളിലുറച്ച് നേതാക്കള്‍ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി. ധീരനേതാക്കന്മാര് അവരുടെ ജീവന് ബലിയര്‍പ്പിച്ച് പൊരുതി നേടിയ സ്വാതന്ത്ര്യത്തിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്. ഈ പ്രത്യേക ദിനത്തില്‍, നമുക്ക് നമ്മുടെ വീര നായകന്മാരെ ആദരിക്കാമെന്നും അവര്‍ നമുക്ക് വേണ്ടി നേടിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കാമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.
നമ്മുടെ രാജ്യം ഐക്യത്തോടെ തിളങ്ങുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിര്‍ഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടില്‍ നിലനില്‍ക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികള്‍ക്കു നല്കാന് കഴിയുന്ന ഏറ്റവും വലിയ ആദരവും. ഒരു രാഷ്ട്രമാകാന്‍ ഒരിക്കലും കഴിയില്ലെന്ന് പാശ്ചാത്യ ശക്തികള്‍ വിധിയെഴുതിയ ദേശം, ഇന്ത്യയെന്ന ദേശീയസ്വത്വം നേടിയത് പലരുടെയും ജീവത്യാഗത്തിന്റെ ഫലമായാണ്. വിമര്‍ശനങ്ങളും വെല്ലുവിളികളും അതിജീവിച്ച് വികസനക്കുതിപ്പിലേക്ക് രാജ്യം കുതിച്ചുയരുകയാണ്. ഇന്ത്യയെന്ന ആശയവും നമ്മള് ഒന്നാണെന്ന ബോധ്യവും ഇനിയും മുന്നോട്ട് നയിക്കട്ടേ. ഇന്ത്യന്‍ പൗരന് എന്നതില്‍ അഭിമാനം തോന്നുന്ന ഈ നിമിഷത്തില്‍ നമുക്ക് നമ്മുടെ വീര നായകന്മാരെ ആദരിച്ച് അവര്‍ നമുക്ക് വേണ്ടി നേടിയ സ്വാതന്ത്ര്യത്തെ ഒന്നിച്ച് ആഘോഷിക്കാം. നമ്മുടെ രാജ്യത്തിന്റെ പതാക എപ്പോഴും ഉയരത്തില്‍ പറക്കുകയും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും ഓരോ ഭാരതീയനും അവിസ്മരണീയമായ ഒരു സ്വാതന്ത്ര്യദിനം ആശംസിക്കുന്നുവെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.