തിരുവനന്തപുരം: സംസ്ഥാനത്തെ 10ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കികൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. 2024-25 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തിദിനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നും അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകള്‍ ശനിയാഴ്ച്ച ദിവസം പ്രവര്‍ത്തിക്കില്ല എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് (ബഹു ഹൈക്കോടതിയുടെ സൂചന വിധിന്യായ പ്രകാരം) ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാഭ്യാസ വിദഗ്ധരും ,അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിപുന്നു ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി.