തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്ക് ആ വീട് ഏഴുവര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ അനുവാദം നല്‍കാന്‍ വകുപ്പ്. ആനുകൂല്യം ലഭിച്ച വീടുകള്‍ 10 വര്‍ഷം കഴിഞ്ഞു മാത്രമേ കൈമാറാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഇത് ഏഴു വര്‍ഷമാക്കി ചുരുക്കാന്‍ ജൂലൈ 1 നു ഉത്തരവായിരുന്നു. ജൂലൈ 1 നു മുന്‍പുള്ളവര്‍ക്കു 10 വര്‍ഷമായി നിബന്ധന തുടരുകയായിരുന്നു. ഏഴു വര്‍ഷം എന്ന ഇളവ് ഭവന നിര്‍മ്മാണ ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ബാധമാക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എറണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ ഉത്തരവിട്ടു.
2024 ജൂലൈ 1 നു മുന്‍പ് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്കും ഇതോടെ ഈ ഇളവ് ലഭിക്കും. വീട് വില്‍ക്കുന്നതോടെ ഇവര്‍ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നല്‍കുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകന്‍ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം എട്ട് വര്‍ഷം മുന്‍പ് ലഭിച്ച വീട് വില്‍ക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.