Newsperseconds.com

ഓട്ടോറിക്ഷകള്‍ക്ക് സ്‌റ്റേറ്റ് പെര്‍മിറ്റ്; തീരുമാനത്തില്‍ പ്രതിഷേധിച്ച് സിഐടിയു രംഗത്ത്

Untitled 1

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് സിഐടിയു രംഗത്ത്. ഓട്ടോയ്ക്ക് നല്‍കിയ സ്‌റ്റേറ്റ് പെര്‍മിറ്റ് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഗതാഗതമന്ത്രിക്ക് നല്‍കിയ കത്തില്‍ സിഐടിയു ചൂണ്ടിക്കാണിക്കുന്നു.

ജില്ലാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവരെ പോകാന്‍ മാത്രമാണ് ഓട്ടോയ്ക്ക് അനുമതിയുണ്ടായിരുന്നത്. ഇത് 30 ആക്കണമെന്നായിരുന്നു സിഐടിയുവിന്റെ ആവശ്യം. എന്നാല്‍ സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കിയാല്‍ അപകട സാധ്യത വര്‍ധിക്കുമെന്നും മറ്റ് തൊഴിലാളികളുമായി സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുമെന്നും സിഐടിയു ആരോപിക്കുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്.

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ കേരളത്തില്‍ എവിടെയും സര്‍വ്വീസ് നടത്താനാകും. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയാ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചായിരുന്നു പെര്‍മിറ്റിലെ ഇളവ്.

Share this Article

Leave a Comment