Newsperseconds.com

ഉരുള്‍പൊട്ടല്‍; സര്‍ക്കാര്‍ നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് പിടിച്ചെടുത്ത വായ്പ തുക തിരിച്ചുനല്‍കും; സംസ്ഥാന തല ബാങ്കിങ് സമിതി

Untitled 1

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് പിടിച്ചെടുത്ത വായ്പ തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയില്‍ നിന്ന് വായ്പ പിടിച്ചതെന്നാണ് ബാങ്കിങ് സമിതി അറിയിച്ചത്. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കും.

ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും. ഇതിനിടെ ധനസഹായത്തില്‍ നിന്നും വായ്പ അടവ് തിരിച്ചുപിടിച്ച ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കല്‍പറ്റ ഗ്രാമീണ്‍ ബാങ്ക് ശാഖ ഉപരോധിക്കുകയാണ്. ചൂരല്‍മല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തില്‍ നിന്നും ലോണുകളുടെ തിരിച്ചടവ് തുക പിടിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ചൂരല്‍മല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തില്‍ നിന്നും ലോണുകളുടെ തിരിച്ചടവ് പിടിച്ച ഗ്രാമീണ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നിലപാടില്‍ പ്രതിഷേധിച്ച് രാവിലെ 9 മണിക്ക് കല്‍പ്പറ്റയില്‍ ഉള്ള കേരള ഗ്രാമീണ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് ഉപരോധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

Share this Article

Leave a Comment