Newsperseconds.com

കഴക്കൂട്ടത്തുനിന്നും പതിമൂന്നുകാരിയെ കാണാതായിട്ട് 24 മണിക്കൂര്‍; കന്യാകുമാരി ബീച്ചില്‍ പരിശോധന; പ്രതീക്ഷയോടെ കുടുംബം

Untitled 1

കഴക്കൂട്ടത്തുനിന്നും പതിമൂന്നുകാരിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. റെയില്‍വേ സ്റ്റേഷനിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കന്യാകുമാരി ബീച്ചില്‍ പരിശോധന നടക്കുന്നുണ്ട്. കന്യാകുമാരി ബീച്ചില്‍ തമിഴ്നാട് പൊലീസിന്റെ വ്യാപക പരിശോധനയാണ്. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു.

അതേ സമയം, പെണ്‍കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരന്റെ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്ന് ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനായി എത്തിയതെന്ന് അയല്‍വാസി പറഞ്ഞു. മൂന്ന് കുട്ടികളാണ് ഒപ്പമുണ്ടായിരുന്നത്. അടികൊടുക്കുമെങ്കിലും സ്നേഹത്തോടെയാണ് കുട്ടികളെ നോക്കുന്നത്. കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. മൂത്ത മകന്‍ ഇവിടെ വന്നിട്ടില്ല ഇതുവരെ കണ്ടിട്ടില്ല. അവരുടെ ഭാഷ അറിയാത്തതുകൊണ്ട് കാര്യങ്ങള്‍ വ്യക്തമായിട്ട് അറിയില്ലെന്നും അയല്‍വാസി പറഞ്ഞു.

Share this Article

Leave a Comment