സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. രാജ്യത്തിനകത്ത് നിന്നും പുറത്തും നിന്നുമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പല തരത്തിലുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങളും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും നടക്കുന്നുണ്ട്. യൂട്യൂബര്‍ എന്ന പേരില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയിലേക്കാണ് സോഷ്യല്‍മീഡിയ പ്രവര്‍ത്തനങ്ങളുടെ ഗതി മാറുന്നത്. ഒരു സംഭവത്തിന്റെ ഗൗരവമറിയാതെ തെറ്റോ ശരിയോ എന്ന് ചിന്തിക്കാതെ പൊതു സമൂഹത്തിന് മുന്നിലേക്ക് വ്യക്തികളെ പിച്ചിചീന്താനും വിദ്വേഷം വളര്‍ത്താനും എറിഞ്ഞുകൊടുക്കുകയാണ്. സൈബര്‍ അക്രമണത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും ചെറുതല്ല. ഇത്തരത്തിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു. സമൂഹത്തിനെ വലിയ തോതില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹികമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയാണ്. ആരെക്കുറിച്ചും എന്തും പറയാമെന്ന നിലയിലേക്കാണ് സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം. മറ്റുള്ളവരുടെ ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ച് സ്വന്തം ചാനലിന്റെ റീച്ചിന് വേണ്ടി കിടപിടിക്കുകയാണ് യൂട്യൂബ് ചാനലുകള്‍. വൃത്തികെട്ട രീതിയിലുള്ള തലക്കെട്ടോടെയാണ് ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ട്. സൈബര്‍ ആക്രമണങ്ങളിലൂടെ വ്യക്തികളെയും രാജ്യത്തെ തന്നെയും ബ്ലാക്മെയില്‍ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. യൂട്യൂബ് ചാനലുകളിലൂടെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും മറ്റുള്ളവരില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് പലരും നടത്തുന്നത്. സ്ത്രീത്വത്തേയും ജാതീയതേയും അധിക്ഷേപിച്ചും അപമാനിച്ചും റിവ്യൂ എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി ശക്തമാക്കേണ്ടതുണ്ടെന്നും ഡോ.രാജീവ്മേനോന്‍ കൂട്ടിച്ചേര്‍ത്തു.