കല്‍പറ്റ: വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂരല്‍മലയിലെ ജനങ്ങളുടെ പുനരധിവാസം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പാളിയെന്നും സര്‍ക്കാരിന്റെ അലംഭാവവും വീഴ്ച്ചയും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിരുത്തരവാദ സമീപനമാണ് ഉണ്ടാവുന്നത്. മന്ത്രിസഭ ഉപസമിതിയെ വയനാട്ടില്‍ പിന്നെ കണ്ടിട്ടില്ല. അപകടം നടന്ന ആദ്യഘട്ടത്തില്‍ കാണിച്ച താത്പര്യം ഇപ്പോള്‍ മന്ത്രിമാരില്‍ കാണുന്നില്ല. ഫോട്ടോഷൂട്ടില്‍ മാത്രമാണ് അവര്‍ക്ക് താത്പര്യമുള്ളത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. നിലവില്‍ മന്ത്രി ഒ ആര്‍ കേളു മാത്രമാണ് ഇപ്പോള്‍ വയനാട്ടില്‍ ഉള്ളത്.
ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് താത്ക്കാലിക പുനരധിവാസ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ തീരുമാനമായത്. എങ്കില്‍പോലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് മെമ്മോറാണ്ടം സമര്‍പ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായില്ല’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.