Newsperseconds.com

നടിയുടെ ആരോപണത്തില്‍ സംവിധായകനെതിരെ കേസെടുക്കില്ല, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും; രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് മന്ത്രി സജി ചെറിയാന്‍

Untitled 1

തിരുവനന്തപുരം: നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നടിയുടെ ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

‘ഒരു റിപ്പോര്‍ട്ടില്‍ ആരോപണമോ ആക്ഷേപമോ വന്നാല്‍ കേസെടുക്കാന്‍ സാധിക്കില്ല. സുപ്രീം കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരാതി തന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഒരു വിട്ടുവീഴ്ചയമുണ്ടാകില്ല. പരാതിയുമായി ആരെങ്കിലും വന്നാല്‍ അതിലെ വസ്തുത പരിശോധിക്കേണ്ടത് പൊലീസും ബന്ധപ്പെട്ട നിയമ വകുപ്പുകളുമാണ്.’

ഇന്നലെ ബഹുമാനപ്പെട്ട രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതു മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതു സംബന്ധിച്ചു രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിയും നടിയുടെ ആരോപണവുമാണ് ഇപ്പോള്‍ മുന്നിലുള്ളത്. അതു സംബന്ധിച്ചു അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അപ്പോള്‍ അതിനനുസരിച്ചുള്ള നിയമ നടപടികള്‍ ?സര്‍ക്കാര്‍ സ്വീകരിക്കും.’ഏതെങ്കിലും ഒരാള്‍ ആരെയെങ്കിലും പറ്റി ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ സാധിക്കുമോ. അങ്ങനെ ഏതെങ്കിലുമൊരു കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

Share this Article

Leave a Comment