Newsperseconds.com

അമ്മ സംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത; ഭരണസമിതിയില്‍ നിന്ന് എല്ലാവരും രാജിവച്ചിട്ടില്ലെന്ന് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയു

Untitled 1

കൊച്ചി: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ അമ്മ സംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത. രാജി തീരുമാനം ഏകകണ്ഠമായി എടുത്തതല്ലെന്ന് അമ്മയിലെ ഒരു വിഭാഗം നിലപാടെടുത്തു. രാജിവെച്ചിട്ടില്ലെന്ന വാദവും വിയോജിപ്പോടു കൂടിയാണ് രാജി വെച്ചതെന്നും താരങ്ങള്‍ വ്യക്തമാക്കി. മോഹന്‍ ലാലിനൊപ്പം ഔദ്യോഗികമായി രാജി വച്ചത് 13 പേര്‍ മാത്രമാണെന്നാണ് അവകാശപ്പെടുന്നത്. സരയുവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്.

ഭരണസമിതിയില്‍ നിന്നും എല്ലാവരും രാജിവച്ചിട്ടില്ലെന്ന് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയു മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ഞാന്‍ ഇതുവരെ കമ്മിറ്റിയില്‍ രാജി സമര്‍പ്പിച്ചിട്ടില്ല. അമ്മ യോഗത്തിലും അങ്ങനെയൊരു നിലപാട് തന്നെയാണ് എടുത്തത്. കൂട്ടരാജിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.’ സരയു പറഞ്ഞു. ‘അമ്മ’ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാര്‍ത്താ സമ്മേളനമായിരുന്നില്ല അത്. ‘അമ്മ’യും ചലച്ചിത്ര മേഖലയിലെ മറ്റംഗങ്ങളും കൂടി ഒരുമിച്ച് നടത്തേണ്ടതായിരുന്നുവെന്നും സരയു അഭിപ്രായപ്പെട്ടു.

ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കി.

Share this Article

Leave a Comment