Newsperseconds.com

ഗുരുവായൂർ ആനക്കോട്ടയിലെ ആന പാപ്പാനെ കുത്തിക്കൊന്നു

Untitled design (7)

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ചന്ദ്രശേഖരനെന്ന കൊമ്പനാനയാണ് പാപ്പാനെ കുത്തിക്കൊന്നത്. രണ്ടാം പാപ്പാനായ എ ആര്‍ രതീഷ് ആണ് മരിച്ചത്. 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ അടുത്തിടെ മുതലാണ് ഉത്സവത്തിന് എഴുന്നെള്ളിച്ച് തുടങ്ങിയത്.

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രതീഷിൻ്റെ മ‍‍ൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അക്രമവാസന ഉള്ളതിനം തുടർന്നാണ് ചന്ദ്രശേഖരനെ വ‍ർഷങ്ങളായി പുറത്തിറക്കാതിരുന്നത്. മദപ്പാടും നീരുള്‍പ്പെടെ ഇറങ്ങുകയും മനുഷ്യരുമായി ഇണങ്ങിത്തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ആനയെ പുറത്തിറക്കിയത്. കഴിഞ്ഞാഴ്ച ആന ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ആന വണങ്ങി മടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Share this Article

Leave a Comment