Newsperseconds.com

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയടക്കം സംശയത്തിന്റെ മുള്‍മുനയില്‍; പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സി സമഗ്രമായ അന്വേഷണം നടത്തണം; ഡോ.രാജീവ്‌മേനോന്‍

Untitled 1

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഫോണ്‍ ചോര്‍ത്തല്‍. പോലീസ് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടേയും ഫോണ്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നു. കേരളത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായിവിജയനെ അടക്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ അന്വേഷണം മുന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നും ദേശീയ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡോ.രാജീവ് മേനോന്‍ പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് നേരിട്ട് പിണറായി വിജയന്‍ തന്നെ ആയതിനാല്‍ ഭരണപക്ഷ എംഎല്‍എയുടെ ആരോപണങ്ങള്‍ ഇപ്പോള്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയിട്ടുള്ളത് വലിയ നാണക്കേടാണ്. തലപ്പത്ത് ഇരിക്കുന്നത് ആരോപണവിധേയര്‍ ആയതിനാല്‍ ഇതൊരു നിസാരമായി കാണേണ്ട വിഷയമല്ല. ഇതിനെ കുറിച്ച് വിശദമായുള്ള അന്വേഷണം കേന്ദ്രഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

മന്ത്രിമാരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയുമെല്ലാം ഫോണ്‍സന്ദേശം ചോര്‍ത്തി എന്നുള്ളത് പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണമാണ്. എന്നാല്‍ പിവി അന്‍വര്‍ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരുടേയെല്ലാം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോയെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംശയിക്കുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടേയും മുമ്പ് പ്രവര്‍ത്തിച്ച പാര്‍ട്ടിയിലെ രാഷ്ട്രീയ നേതാക്കന്മാരുടേയെല്ലാം ഫോണ്‍കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന സമ്മതം സത്യസന്ധരായ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നതും നമ്മുടെ അഭിമാനമായ പോലീസ് സേനയ്ക്ക് കളങ്കം ഏല്‍പിക്കുകയും ചെയ്യുന്നതാണ്. അത് കൊണ്ട് തന്നെ ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. ഇതിനെ കുറിച്ച് വിശദമായുള്ള അന്വേഷണം കേന്ദ്രഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment