കണ്ണൂര്‍: പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയിലെത്തി യുഎഇ സ്വദേശി. മുത്തപ്പന്റെ അനുഗ്രഹത്തിനായി അറബി നാട്ടില്‍ നിന്ന് സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്വിയാണ് എത്തിയത്. മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് ക്ഷ്രേത്രത്തില്‍ നിന്ന് അല്‍ നഖ്‌വി മടങ്ങിയത്.
കീച്ചേരിയില്‍ നിന്നുള്ള രവീന്ദ്രന്റെ കൂടെയായിരുന്നു സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. മടപ്പുരയില്‍ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ്. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെ എത്താറുണ്ട്. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്തുള്ള ക്ഷേത്രം.