Newsperseconds.com

സംസ്ഥാനത്ത് വിമുക്തഭട ഭവന്‍ കെട്ടിടങ്ങളുടെ നികുതി പുനര്‍ നിര്‍ണയിച്ചതായി മന്ത്രി എം ബി രാജേഷ്

Untitled 1 Recovered

തിരുവനന്തപുരം: വിമുക്തഭടന്മാരുടെ ഐക്യത്തിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള വിമുക്തഭട ഭവന്‍ കെട്ടിടങ്ങളുടെ നികുതി സംസ്ഥാനതലത്തില്‍ പുനര്‍ നിര്‍ണയിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്താകെയുള്ള എക്‌സ് സര്‍വീസ് ലീഗിന്റെ കെട്ടിടങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതോടെ ഗ്രാമ പഞ്ചായത്തുകളില്‍ 100 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ചതുരശ്രമീറ്ററിന് 70 രൂപ എന്ന നിരക്കില്‍ ഈടാക്കിയിരുന്ന കെട്ടിട നികുതി ചതുരശ്ര മീറ്ററിന് 40 രൂപയായി കുറയും. മുന്‍സിപ്പാലിറ്റികളില്‍ ഇത് 80 രൂപ എന്നത് 60 രൂപയായി കുറയും. വിമുക്തഭടന്മാരുടെ ഒത്തുചേരലുകള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന എക്‌സ് സര്‍വീസ് ലീഗിന്റെ കെട്ടിടങ്ങള്‍ക്ക് വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടം എന്ന ഗണത്തില്‍ പെടുത്തിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നികുതി ഈടാക്കിയിരുന്നത്.

എന്നാല്‍ വാണിജ്യ ഗണത്തില്‍ നിന്ന് അസംബ്ലി ഉപയോഗത്തിലേക്ക് നികുതി പുനര്‍ നിര്‍ണയിക്കാന്‍ മന്ത്രി അദാലത്തില്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്വന്തമായി ഓഫീസ് കെട്ടിടങ്ങളുള്ള സംഘടനക്ക് ഭീമമായ തുകയാണ് നികുതി ഇനത്തില്‍ വര്‍ഷംതോറും ഈടാക്കേണ്ടി വന്നിരുന്നത്.

Share this Article

Leave a Comment