Newsperseconds.com

ശക്തന്റെ മണ്ണില്‍ പുലിപ്പൂരം; നഗരം കീഴടക്കി ഏഴ് ദേശത്തില്‍ നിന്ന് 387 പുലികള്‍

Untitled 1

തൃശ്ശൂര്‍ നഗരം കീഴടക്കി പുലികളിറങ്ങി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് പല നിറത്തിലുള്ള പുലികള്‍ ഇറങ്ങിയത്. കുട്ടിപ്പുലികളും പെണ്‍പുലികളുമടക്കം വിവിധ തരത്തില്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന പുലികളാണ് ഇത്തവണത്തെ പ്രത്യേകത. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ന്റിങ്ങും ചമയങ്ങളുമായി പുലിക്കളിക്കായി ആളുകള്‍ ഒരുക്കം തുടങ്ങിയിരുന്നു. കടുത്ത ചൂടില്‍ പുലിയുടെ കാലുകള്‍ എന്ന് തോന്നിക്കുന്ന ചെരിപ്പ് അണിഞ്ഞാണ് പുലിക്കളിക്കാര്‍ റോഡിലിറങ്ങിയത്. കരിമ്പുലിയും പുള്ളിപ്പുലിയും വെള്ളപ്പുലിയുമെല്ലാം ശക്തന്റെ മണ്ണില്‍ ആറാടുകയാണ്.

അഞ്ചിന് റൗണ്ടിലെ നായ്കനാല്‍ ജങ്ഷനില്‍ പാട്ടുരായ്കല്‍ പുലിസംഘത്തിന് ഫ്ളാഗ് ഓഫ് നല്‍കും. ഇതോടെ ഔദ്യോഗികമായി പുലിക്കളിക്ക് തുടക്കമാകും. പിന്നീടുള്ള സമയം പുലിച്ചുവടുകളുടേതാണ്. ഓരോ വഴികളിലൂടെ പുലിക്കൂട്ടങ്ങള്‍ റൗണ്ടില്‍ പ്രവേശിക്കും. ഓരോ സംഘത്തിലും അമ്പത്തിയൊന്ന് പുലികള്‍ വരെയുണ്ട്. ഏഴ് ദേശത്തില്‍ നിന്ന് 387 പുലികളാണിറങ്ങിയത്.

 

Share this Article

Leave a Comment