കൊച്ചി: ലൈംഗികാരോപണ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം. ഷഹീനിന്റെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശി നദീറിനെയും എറണാകുളം സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നത്. എന്നാല്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.
പുലര്‍ച്ചെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് പുലര്‍ച്ചയാണ് ഇരുവരെയും വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നും കുടുംബം പറയുന്നു. വൈറ്റില തൈക്കൂടത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെന്നാണ് ആരോപണം. കസ്റ്റഡിയില്‍ വെച്ചുകൊണ്ട് ഷഹീനിനെ വിളിപ്പിച്ചുവെന്ന് സിദ്ദിഖ് എവിടെ എന്ന് പറഞ്ഞില്ലെങ്കില്‍ കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിനെത്തിയ സുഹൃത്തുക്കളെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.