എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. സുനില്‍ മുണ്ടപ്പള്ളി, എ. സോമരാജന്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, അഡ്വ. പി.പി. മധുസൂതനന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയ്ക്കാണ് രൂപം നല്‍കിയത്. എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക നടപടിയായി, എല്ലാ ശാഖാ യോഗങ്ങളില്‍ നിന്നും അംഗങ്ങളുടെ പേരുവിവരണങ്ങള്‍ അടങ്ങിയ ലിസ്റ്റ് ശേഖരിക്കുന്നതിന് 08-08-2024 ല്‍ കേരളഹൈക്കോടതി എസ്എന്‍ഡിപി യോഗത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പത്ത് യൂണിയനില്‍ നിന്നുമായി 427 ശാഖാ യോഗങ്ങളുടെ ലിസ്റ്റ് മാത്രമേ, എസ്എന്‍ഡിപി യോഗത്തിന് ശേഖരിക്കുവാന്‍ കഴിഞ്ഞുള്ളൂ. പൂര്‍ണ്ണമായി ലിസ്റ്റ് ശേഖരിക്കുന്നതിന് ആറാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സെപ്തംബര്‍ പത്തിന് കോടതിയില്‍ എസ്എന്‍ഡിപി യോഗം ആവശ്യപ്പെട്ടതില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി സെപ്തംബര്‍ 25ലേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു.
സെപ്തംബര്‍ 30 നു കേസ്സില്‍ വാദം നടന്നപ്പോള്‍ 52 എസ്എന്‍ഡിപി യൂണിയനുകളില്‍ നിന്നായി 2368 ശാഖാ യോഗങ്ങളില്‍ നിന്നുള്ള ലിസ്റ്റ് മാത്രമാണ് ലഭിച്ചിട്ടുള്ളുവെന്നും ബാക്കിയുള്ള 67 എസ്.എന്‍.ഡി.പി. യൂണിയനില്‍ നിന്നും ലിസ്റ്റ് ശേഖരിക്കുന്നതിന് 6 മാസത്തെ കാലാവധി കൂടി അനുവദിച്ചു നല്‍കണമെന്ന് എസ്എന്‍ഡിപി യോഗം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ന്യായീകരണമില്ലായെന്നും, ഓരോ ശാഖാ യോഗത്തിലും ഇപ്പോള്‍ തന്നെ ലഭിച്ച ലിസ്റ്റില്‍ ഐഡി പ്രൂഫ് മാത്രമാണ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതെന്നും, അതിനായി ദീര്‍ഘമായ സമയം അനുവദനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കമ്മറ്റി മുമ്പാകെ ശാഖാ യോഗങ്ങളില്‍ നിന്നും ശേഖരിച്ച ലിസ്റ്റ് സമര്‍പ്പിക്കുവാനും, ലഭ്യമാകാത്ത ശാഖകളില്‍ നിന്നും ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനും അപ്രകാരം ലഭ്യമാകുന്ന ലിസ്റ്റ് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കുന്നതിനും ഹൈക്കോടതി ഉത്തരവിട്ടു. പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് എത്ര സമയം ആവശ്യമാണെന്ന കാര്യം കമ്മറ്റി കൂടി ആലോചിച്ച് കോടതിയില്‍ നിന്നും തുടര്‍നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ കമ്മറ്റിയ്ക്ക് അവസരം നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. സാദ്ധ്യമെങ്കില്‍ 28-10-2024 നു മുമ്പായി കമ്മറ്റി ഒരു ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു.