Newsperseconds.com

‘പണപ്പിരിവ് നടത്തിയിട്ടില്ല, അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ്’; വൈകാരികമായ ഇടപെടല്‍ ഉണ്ടായതില്‍ ക്ഷമിക്കണം; അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

Untitled 1

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിനോട് മാപ്പ് പറഞ്ഞ് ലോറി ഉടമ മനാഫ്. വൈകാരികമായ ഇടപെടല്‍ ഉണ്ടായതില്‍ ക്ഷമിക്കണമെന്നും അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. പണം പിരിച്ചുവെന്ന് തെളിവുണ്ടെങ്കില്‍ തന്നെ ക്രൂശിക്കാം. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയാണ്. വാര്‍ത്താസമ്മേളനത്തിന്റെ ക്ലിപ്പുകള്‍ പങ്കുവെച്ചുള്ള സൈബര്‍ ആക്രമണം നിര്‍ത്തണം. നിലവില്‍ ആരില്‍ നിന്നും പണം പിരിച്ച് ജീവിക്കേണ്ട സാഹചര്യമില്ല. ബാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അര്‍ജുന്റെ കുടുംബത്തെ വേദിനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. അര്‍ജുന്റെ കുടുംബമായാലും ഞങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനല്‍ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനാണെന്നും മനാഫ് വിശദീകരിച്ചു. മാല്‍പെയുമായി ചേര്‍ന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.

Share this Article

Leave a Comment