Newsperseconds.com

മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം; നയം പ്രഖ്യാപിച്ച് പിവി അന്‍വറിന്റെ ഡിഎംകെ

Untitled 1

മലപ്പുറം: മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയം പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് പിവി അന്‍വര്‍ നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. മലബാറില്‍ പുതിയ ജില്ല വേണമെന്നും മൂന്ന് കളക്ടര്‍മാരുടെ ജോലിയാണ് മലപ്പുറത്തെ കളക്ടര്‍ ചെയ്യുന്നതെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് മറ്റു ജില്ലകളേക്കാള്‍ ജനബാഹുല്യമാണ്. മലപ്പുറം ജില്ലയുടെ സമാന അവസ്ഥയാണ് കോഴിക്കോട് ജില്ലയിലും. ഇത് കണക്കിലെടുത്താണ് പുതിയ ജില്ല രൂപീകരണം. തിരുവനന്തപുരത്ത് നിന്നുള്ള ദൂരം കൂടുന്തോറും വികസനം കുറവ് മതിയെന്ന ചിന്തയാണ് അധികൃതര്‍ക്ക്. മലബാറിനോടുള്ള അവഗണന മാറുന്നില്ല. സര്‍വ്വമേഖലകളിലും മലബാറുമായി അന്തരമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം’ എന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതി, വിശ്വാസം, ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം, ഭരണഘടന മൂല്യങ്ങള്‍ ഉറപ്പുവരുത്തുക, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തണം, സാമൂഹിക നീതി ജാതി സെന്‍സസിലൂടെ, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പു വരുത്തണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഫാസിസ്റ്റ് നയം, ഇത് ഫാസിസ്റ്റ് സംവിധാനത്തെ അട്ടിമറിക്കും എന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

Share this Article

Leave a Comment