കൊച്ചി: വിദേശത്ത് നിന്ന് വളര്‍ത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാന്‍ അവസരമൊരുക്കി കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് (സിയാല്‍). ഇതിനു വേണ്ടി കൊച്ചി വിമാനത്താവളത്തില്‍ ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ ആരഭിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
ഡല്‍?ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ സ്ഥിതിചെയ്യുന്ന ആനിമല്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കേഷന്‍ സെന്ററിലൂടെ മാത്രമേ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചത് വിദേശികള്‍ക്ക് ഏറെ സൗകര്യപ്രദമായിമാറിയിരിക്കുകയാണ്.