Newsperseconds.com

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അതിജീവിതമാര്‍ക്ക് പരാതികള്‍ നല്‍കാന്‍ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ച് കേരള പൊലീസ്

Untitled 1

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാര്‍ക്ക് പരാതികള്‍ നല്‍കാന്‍ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ച് കേരള പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയുമാണ് പരാതി അറിയിക്കാന്‍ നല്‍കിയിരിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്ക് എന്തെങ്കിലും തരത്തില്‍ പരാതികള്‍ പൊലീസില്‍ അറിയിക്കാന്‍ ഉണ്ടെങ്കില്‍ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയത്.

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു ഇത് മുന്‍നിര്‍ത്തിയാണ് പൊലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇമെയില്‍ വഴി പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും ഡോക്യൂമെന്റസുകളും അയക്കാന്‍ കഴിയും. നിയമസഭയിലടക്കം ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കേരളപൊലീസിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ഈ നീക്കം.

Share this Article

Leave a Comment