Newsperseconds.com

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി വിചാരണ വൈകിപ്പിക്കാനാണെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി

Untitled design (17)

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി വിചാരണ കോടതിയെ അപകീർത്തിപ്പെടുത്താനല്ലെന്നും ആ പെൺകുട്ടിയുടെ വേദന മനസ്സിലാക്കണമെന്നും ഹെെക്കോടതി. അതിജീവിതയുടെ ഹർജി വിചാരണ വൈകിപ്പിക്കാനാണെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.

കോടതിയുടെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണം അനിവാര്യമാണെന്നും അതിജീവിത വാദിച്ചു. സുപ്രിംകോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവതയുടെ വാദം. മെമ്മറി കാർഡ് പലതവണ എഫ്എസ്എൽ പരിശോധിച്ചെന്ന് സാക്ഷി സമ്മതിച്ചതായി ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. അടച്ചിട്ട കോടതിയിലെ മൊഴികൾ ദിലീപിന്റെ അഭിഭാഷകൻ പരസ്യമാക്കിയതിനെയും സർക്കാർ അഭിഭാഷകൻ വിമർശിച്ചു. മെമ്മറി കാർഡ് എഫ്എസ്എൽ ഉപയോഗിച്ചിട്ടില്ലെന്നും പരിശോധിച്ചത് ക്ലോൺഡ് കോപ്പിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറയിച്ചു.

നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലുള്ള പീഡനദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തിയിരുന്നു. കോടതികളിൽ ദൃശ്യങ്ങൾ പരിശോധിച്ചത് നിയമവിരുദ്ധമാണെന്നും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ സ്വതന്ത്ര അന്വേഷണം സർക്കാർ ആവശ്യപ്പെട്ടത്.

Share this Article

Leave a Comment