Newsperseconds.com

‘അറിവ് ഏകമാണെന്ന പരമാര്‍ത്ഥത്തിന് അടിവരയിടുന്ന വിജയദശമി’; വിദ്യാരംഭം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍ നേര്‍ന്ന് ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി

Untitled 1

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുരുന്നുകള്‍ക്കും വിദ്യാരംഭആശംസകള്‍ അറിയിച്ച് ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി. നിരവധി കുരുന്നുകളാണ് ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വര്‍ണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത് ജാതിമതഭേദമന്യേയാണെന്നും ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി പറഞ്ഞു. വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഊര്‍ജ്ജസ്വലമായ ആഘോഷങ്ങളിലൊന്നാണ് വിജയദശമി നാളിലെ വിദ്യാരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ നിരവധിയാണ്. അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റുന്ന കുഞ്ഞുങ്ങളുടെ മനസ്സില്‍ എന്നും നന്മ വിരിയട്ടെയെന്നും അറിവ് ഏകമാണെന്ന പരമാര്‍ത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനമെന്നും ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി പറഞ്ഞു. നവരാത്രി ദിനാഘോഷങ്ങളിലെ ഏറ്റവും അവസാനത്തെ ദിനവുമാണ് വിജയദശമി. തിന്‍മയ്ക്ക് മേല്‍ നന്മ നേടിയ വിജയമായിട്ടാണ് വിജയദശമി ദിനം ആഘോഷിക്കുന്നത്. അതോടൊപ്പം തന്നെ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തേയും ഈ ദിനത്തില്‍ അനുസ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Share this Article

Leave a Comment