Newsperseconds.com

മദ്രസകളില്‍ പോകുന്നത് മതം പഠിക്കാന്‍ അല്ല, ഖുര്‍ആന്‍ പഠിക്കാനാണ്; ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ ഗുരുതരം; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Untitled 1

കൊല്ലം: മദ്രസകള്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ ഗുരുതരമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണെന്നും അടച്ചുപൂട്ടുന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. കുരുന്നുങ്ങള്‍ക്ക് ഖുര്‍ആന്റെ അറിവ് നല്‍കുന്ന സ്ഥലമാണ് മദ്രസകള്‍. അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. മദ്രസകളില്‍ പോകുന്നത് മതം പഠിക്കാന്‍ അല്ല ഖുര്‍ആന്‍ പഠിക്കാനാണ്. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിള്‍ ആണ്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എന്‍സിപിസിആര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Share this Article

Leave a Comment