Newsperseconds.com

അന്തരിച്ച കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന്

Capture

അന്തരിച്ച കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന്. രാവിലെ പതിനൊന്നരയ്ക്ക് മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിലാണ് കബറടക്കം. രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലിൽ പൊതുദർശനമുണ്ടാകും.

ഇന്നലെയാണ് കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചത്. 61 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Share this Article

Leave a Comment