Newsperseconds.com

അലന്‍ വാക്കറുടെ മ്യൂസിക്ക് ഷോയ്ക്കിടെ നടന്ന മോഷണം; 3 പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

Untitled 1

കൊച്ചി: അലന്‍ വാക്കറുടെ മ്യൂസിക്ക് ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ 3 പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഇവരില്‍ നിന്നു 20 മൊബൈല്‍ ഫോണുകളും കണ്ടെത്തി. പതിനായിരക്കണക്കിനു പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോക്കിടെയാണ് സംഭവം. കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോക്കിടെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയത്.

കൃത്യമായ ആസൂത്രണം നടത്തിയാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ഡാന്‍സിലും പാട്ടിലും മുഴുകിയ ആളുകളെ നോട്ടമിട്ടാണ് മോഷണം നടത്തിയത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്.

 

Share this Article

Leave a Comment