Newsperseconds.com

തേയില ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പുലി; കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരിയെ വലിച്ചിഴച്ചു; അപ്‌സരയുടെ മരണത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍

Untitled 1

തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരി മരണപ്പെട്ടത്തിന്റെ ദുഖത്തില്‍ പ്രദേശവാസികള്‍. കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അപ്‌സര എന്ന പിഞ്ചുകുഞ്ഞിനെ പുലി വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. തേയില ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന പുലി കുട്ടിയുടെ അടുത്തേക്ക് പാഞ്ഞുവരികയായിരുന്നു.

വാല്‍പാറയ്ക്ക് അടുത്തായി ഈഴേമല മറ്റം എസ്റ്റേറ്റിലാണ് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്നത്. കുട്ടിയെ തേയില തോട്ടത്തിനിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട് തൊഴിലാളികള്‍ ബഹളം വച്ചതോടെ കുട്ടിയെ താഴെയിട്ട് പുലി ഓടി. എന്നാല്‍ പിന്നീട് കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്താനായത്. കരുമല എസ്റ്റേറ്റിലെ തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി അനുല്‍ അന്‍സാരിയുടെ മകളാണ് അപ്‌സര. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്.

സമീപത്തെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടിയെടുക്കാത്തത് ദുഃഖകരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പല തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുക്കാത്തത് ദുഃഖകരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വന്യമൃഗശല്യം മൂലം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയാതെ വലയുകയാണ് നാട്ടുകാര്‍. അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Share this Article

Leave a Comment