Newsperseconds.com

മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

Untitled 1

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എറണാകുളം ലെനിന്‍ സെന്ററില്‍ ഇന്നു വൈകിട്ട് നാലുമണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് കലൂര്‍ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കലൂര്‍ കതൃക്കടവ് സെമിത്തേരിയില്‍ നടക്കും.

ദീര്‍ഘകാലം സിപിഎം എറണാകുളം ഏരിയാ സെക്രട്ടറിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ്, ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍, കൊച്ചിന്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this Article

Leave a Comment