Newsperseconds.com

ഉച്ചയൂണിനോടൊപ്പം നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എഞ്ചിനീയറിങ് കോളജിലെ കാന്റീന്‍ അടച്ചുപൂട്ടി

Untitled 1

തിരുവനന്തപുരം: ശ്രീകാര്യം സിഇടി എഞ്ചിനീയറിങ് കോളജ് കാന്റീനില്‍ നിന്ന് നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിദ്യാര്‍ഥി വാങ്ങിയ ഉച്ചയൂണിനോടൊപ്പം നല്‍കിയ സാമ്പാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ കോളേജിലെത്തി പരിശോധന നടത്തി. ശേഷം സാമ്പിളുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഉച്ചയ്ക്ക് ശേഷം കോളേജിന് അവധി നല്‍കി.

ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി താത്ക്കാലികമായി കാന്റീന്‍ അടപ്പിച്ചിട്ടുണ്ട്. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

Share this Article

Leave a Comment