Newsperseconds.com

‘നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെ,; മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്

Untitled 1

പാലക്കാട്: പാര്‍ട്ടിവിട്ടതിനു പിന്നാലെ പ്രതികരണം തേടിയ മാധ്യമങ്ങള്‍ക്കുനേരെ പൊട്ടിത്തൈറിച്ച് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലുണ്ടായ ഭിന്നതയെ കുറിച്ച് ചോദിച്ചപ്പോഴാണ് കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എന്‍എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം കടന്നുപോകാന്‍ പറയുകയായിരുന്നു എന്‍എന്‍ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ആയിരക്കണക്കിന് ആളുകളുടെ ചോരകൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ഷുക്കൂറിന്റെ ഒരുതുള്ളി ചോരയും ഈ പാര്‍ട്ടിയിലുണ്ട്. സിപിഎമ്മില്‍ പൊട്ടിത്തെറി, പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷൂക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

Share this Article

Leave a Comment