Newsperseconds.com

പി പി ദിവ്യ റിമാന്‍ഡില്‍; രണ്ടാഴ്ച്ചത്തേക്ക് പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി; ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

Untitled 1

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ റിമാന്‍ഡില്‍. പിപി ദിവ്യയെ രണ്ടാഴ്ച്ചത്തേക്ക് പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. നാളെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും. മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ പാര്‍ട്ടി അഭിഭാഷകനായ കെ വിശ്വന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവരടക്കം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നില്‍ ഹാജരായിട്ടുണ്ട്.

Share this Article

Leave a Comment