Newsperseconds.com

തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശം; റാന്നി സ്വദേശി പിടിയില്‍

Untitled 1

പത്തനംതിട്ട: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ റാന്നി സ്വദേശിയായ ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം അയച്ചതെന്നാണ് കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ സന്ദേശം അയച്ചതെന്നാണ് പോലീസ് നിഗമനം.

ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ടെലിഫോണ്‍ സന്ദേശം എത്തുന്നത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ചില ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. എറണാകുളത്തെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് സന്ദേശം വന്ന ഫോണിന്റെ ഉടമയെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Share this Article

Leave a Comment