Newsperseconds.com

കള്ളപ്പണ വിവാദം; കെപിഎം റീജന്‍സിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നീല ട്രോളി ബാഗ്; നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്

Untitled 1

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന പാലക്കാട് കെപിഎം റീജന്‍സിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലിലേയ്ക്ക് എത്തുന്ന നിര്‍ണ്ണായക ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്നലെ രാത്രി 10.11 മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതേ സമയം ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേയ്ക്ക് വരുന്നതും വീഡിയോയില്‍ കാണാം. വാഷ് റൂമിലേക്കും കോണ്‍ഫറന്‍സ് റൂമിലേക്കും പോയി വന്നതിന് ശേഷം നീല ട്രോളി ബാഗ് വീഡിയോയില്‍ കാണുന്നില്ല.

10.55 നോട് കൂടി ഫെനി പുറത്തിറങ്ങുന്നു. തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പുറത്തിറങ്ങി അല്‍പ നേരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. അതിന് ശേഷം ജ്യോതി കുമാര്‍ ചാമക്കാലയും പുറത്തിറങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് ഫെനിയുടെ കയ്യില്‍ നീല ട്രോളി ബാഗിന് പുറമേ മറ്റൊരു ബാഗും കാണാം. എന്നാല്‍ ബാഗില്‍ എന്താണെന്നതില്‍ ഇതുവരെ വ്യക്തതയില്ല.

ട്രോളി ബാഗുമായി ഹോട്ടലിലേക്ക് ആരെങ്കിലും വന്നിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവന്നത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിഐ ആദംഖാന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വനിത നേതാക്കളുടെയടക്കം മുറിയിലേക്ക് പോലീസ് ഇരച്ചുകയറിയത്. തെരഞ്ഞടുപ്പ് പ്രമാണിച്ച് കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. 42 മുറികളുള്ള ഹോട്ടലിലെ 12 മുറികളാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ പോലീസ് അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

 

 

Share this Article

Leave a Comment