Newsperseconds.com

അങ്കമാലി അര്‍ബന്‍ സഹകരണസംഘം നിക്ഷേപത്തട്ടിപ്പ്; മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രണ്ട് പേര്‍ അറസ്റ്റില്‍

Untitled 1

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണസംഘം നിക്ഷേപത്തട്ടിപ്പുമായി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രണ്ട് പേര്‍ അറസ്റ്റില്‍. ടി പി ജോര്‍ജ്, സെബാസ്റ്റ്യന്‍ മാടന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹകരണ സംഘത്തിലെ അക്കൗണ്ടന്റ് ഷിജുവിനെ (45) ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമലി അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്നും 98 കോടിയോളം രൂപ തട്ടിയതായാണ് കേസ്. ഇതില്‍ 40 കോടിയോളം വ്യാജ വായ്പകളാണ്.

ഇതുമായു ബന്ധപ്പെട്ടാണ് ഇപ്പോള്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റോയ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഭരണസമിതിയിലെ 13 അംഗങ്ങളും ആറ് ജീവനക്കാരുമാണ് കേസിലെ പ്രതികള്‍. ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ജില്ലാ സഹകരണ ജോയിന്‍ രജിസ്ട്രാര്‍ നേരത്ത ഉത്തരവിട്ടിരുന്നു.

Share this Article

Leave a Comment