Newsperseconds.com

പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും; അച്ചടക്കനടപടി സ്വീകരിച്ച് സിപിഐഎം

Untitled 1

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പുറപ്പെടുവിക്കുക. അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്.

അതേ സമയം, ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി ദിവ്യയെ കൈവിട്ടിരിക്കുകയാണ്. ഇന്ന് ജാമ്യ അപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു.

ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സമ്മേളന കാലയളവില്‍ സിപിഐഎമ്മില്‍ ഇത്തരം അസാധാരണ നടപടി അപൂര്‍വമാണ്. ജാമ്യ അപേക്ഷയിലെ ഇന്നത്തെ വിധി നിര്‍ണായകമാണ്.

Share this Article

Leave a Comment